ചെറുതോണി: ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. 15 വാർഡുകളുള്ള പഞ്ചായത്തിൽ 47 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് 10 ഉം കേരള കോൺഗ്രസ് നാലും മുസലിം ലീഗ് ഒന്നും സ്ഥാനാർഥികളാണ് യുഡിഎഫിൽ മത്സരിക്കുന്നത്.
സിപിഎം ഒൻപതും കേരള കോൺഗ്രസ് (എം) അഞ്ചും സിപിഐ ഒന്നും സ്ഥാനാർഥികളാണ് എൽഡിഎഫിൽ മത്സരിക്കുന്നത്. രണ്ട് വാർഡുകളിൽ എൽഡിഎഫിൽ ഓരോ വിമതരുമുണ്ട്.
ബിജെപി 12 സീറ്റുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. എസ്. ശ്രീകുമാർ, സാലി ബാബു, ആൻസി തോമസ്, റിൻസി സിബി, ജോസഫ് പാലാട്ടിൽ, ഷോബി ജയ്സൺ, രവി സുധാകരൻ, സെലിൻ വിൽസൺ, പി.കെ. ജയൻ, സി.ജി. കലേഷ്, കൊച്ചുറാണി, ലീഡിയ ജോർജ്, ഷിജോ ജോൺ, സിബി തകരപ്പിള്ളിൽ എന്നിവരാണ് യുഡിഎഫ് സ്ഥാനാർഥികൾ. സിജി ചാക്കോ, റാണി ബേബി, മിനി ജേക്കബ്, സോളി ബിജു, ജോർജ് പോൾ, റിയ ജോമോൻ, പി.ടി. സദാശിവൻ, ഡെയ്സി സിബി, നിമ്മി ജയൻ, ടി.ഇ. നൗഷാദ്, മുകേഷ് മുരളി, പ്രഭ തങ്കച്ചൻ, അമ്മിണി ജോസ്, രാജു ജോസഫ്, ടോമി ജോർജ് എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾ.
സി.ആർ. രമ്യ, ഷീന ജയ്മോൻ, രമണി കുഞ്ഞുമോൻ, ഷൈനി, ബിബിൻ ജോസഫ്, ശോഭന രാജൻ, ജയ ഷിബു, മഹേഷ്, ബിന്ദു, ശൈലജ കെ. കണ്ണാരത്തിൽ, വേണുഗോപാൽ, ജയചന്ദ്രൻ എന്നിവർ ബിജെപി സ്ഥാനാർഥികളായും ജനവിധി തേടുന്നു.
ഇരു മുന്നണികളും മാറി മാറി അധികാരത്തിൽ വന്നിട്ടുള്ള പഞ്ചായത്താണ് വാഴത്തോപ്പ്. ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള പോരാട്ടത്തിലാണ് ബിജെപി.